ബഹ്‌റൈൻ കേരളീയ സമാജം – ഡി സി ബുക്സ് അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി

ബഹ്‌റൈൻ കേരളീയ സമാജം – ഡി സി ബുക്സ് സംയുക്തമായി നടത്തുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിന് തുടക്കമായി. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി രവികുമാർ ജെയിൻ പുസ്തകമേള ഉദ്ഘാടനം ചെയ്തു. പുസ്തകങ്ങൾ മനുഷ്യരുടെ സുഹൃത്തുക്കളും വഴികാട്ടികളുമാണെന്ന് അദ്ദേഹം പറഞ്ഞു.
വിശിഷ്ടാതിഥിയായ കവി അൻവർ അലി ബഹ്‌റൈനിലെ മലയാളികളുടെ പ്രവാസത്തിന്റെ പ്രത്യേകതകൾ പരാമർശിച്ചു.
ഡി സി ബുക്സ് സി ഇ ഓ രവി ഡി സി ചടങ്ങിൽ പ്രഭാഷണം നടത്തി. പുസ്തകമേളകൾ സാംസ്കാരിക ഉത്സവങ്ങൾ കൂടിയാണെന്ന് സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള അഭിപ്രായപെട്ടു. ചടങ്ങിൽ വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു.
ഡെയിലി ട്രിബ്യൂൺ, ഫോർ പി എം ന്യൂസ് ചെയർമാൻ പി. ഉണ്ണികൃഷ്ണൻ ആശംസകൾ നേർന്ന പരിപാടിയിൽ സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ബുക്ഫെസ്റ്റ് കൺവീനർ ഷബിനി വാസുദേവ് എന്നിവരും സംസാരിച്ചു.
a