ബികെഎസ്എഫ് കലാസാംസ്കാരിക വേദി സൂഫി സംഗീത രാവ് സംഘടിപ്പിച്ചു

ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെ കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ സൂഫി ഗായകൻ സെമീർ ബിൻസിയുടെയും ടീമിന്റെയും സൂഫി സംഗീത രാവ് സംഘടിപ്പിച്ചു. ഐമാക് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ സെമീർ ബിൻസിയെ അംഗങ്ങൾ പുരസ്കാരം നൽകി ആദരിച്ചു. പങ്കെടുത്തവർക്കായി വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു. ബികെഎസ്എഫ് ഭാരവാഹികളായ സുബൈർ കണ്ണൂർ, ബഷീർ അമ്പലായി, നെജീബ് കടലായി, ഹാരിസ് പഴയങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.