അനധികൃത പ്രവർത്തനം നടത്തിയ മാൻപവർ ഏജൻസിക്കെതിരെ ബഹ്റൈനിൽ നടപടി


അംഗീകാരമില്ലാതെ പ്രവർത്തിച്ച മാൻപവർ ഏജൻസിക്കെതിരെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി  നടപടി സ്വീകരിച്ചു. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ജനറൽ ഡയറക്ടറേറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് അനധികൃതമായി പ്രവർത്തിച്ചിരുന്ന ഏജൻസിയെ കണ്ടെത്തിയത്.ഉയർന്ന ശമ്പളമുള്ള ജോലി വാഗ്ദാനം ചെയ്ത് പ്രവാസികളെ ബഹ്റൈനിലേക്ക് കൊണ്ടുവരുകയാണ് ഇവർ ചെയ്തിരുന്നത്.

എന്നാൽ, ഇവിടെ എത്തിയശേഷം പലരും ചൂഷണത്തിനിരയാവുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ തൊഴിൽപരസ്യങ്ങൾ നൽകിയാണ് ഇവർ ആളുകളെ കബളിപ്പിച്ചിരുന്നത്.  സ്ഥാപനത്തിനെതിരെ തുടർനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.  അനധികൃത നടപടികൾ കണ്ടെത്തുന്നതിന് പരിശോധന തുടരുമെന്നും എൽ.എം.ആർ.എ അധികൃതർ അറിയിച്ചു. 

article-image

a

You might also like

  • Lulu Exchange
  • Straight Forward

Most Viewed