ജില്ലയിലെ എല്ലാ തിരോധാനക്കേസുകളും വിശദമായി അന്വേഷിക്കാനൊരുങ്ങി പത്തനംതിട്ട പോലീസ്


ജില്ലയിലെ എല്ലാ തിരോധാനക്കേസുകളും വിശദമായി അന്വേഷിക്കാനൊരുങ്ങി പത്തനംതിട്ട പോലീസ്. ഇലന്തൂർ നരബലി കേസിന്‍റെ പശ്ചാത്തലത്തിലാണ് തീരുമാനം. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘങ്ങളായാണ് അന്വേഷണം.

തിരോധാനത്തിന് നരബലിക്കേസുമായി ബന്ധമുണ്ടോയെന്ന് പ്രത്യേകം അന്വേഷിക്കും കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 12 സ്ത്രീകളെയാണ് പത്തനംതിട്ടയിൽ കാണാതായത്. ഇതിൽ മൂന്ന് കേസുകൾ ആറന്മുള സ്റ്റേഷൻ പരിധിയിലാണ്.

article-image

ിരി

You might also like

  • Straight Forward

Most Viewed