തൊഴില്‍ മേഖല പരിഷ്‌കരിക്കാന്‍ ബഹ്‌റൈന്‍: പ്രവാസികളുടെ വര്‍ക്ക് പെര്‍മിറ്റുകള്‍ നവീകരിക്കും


രാജ്യത്തെ തൊഴില്‍ മേഖല പരിഷ്‌കരിക്കാന്‍ ലക്ഷ്യമിട്ടുള്ള നടപടികള്‍ ആവിഷ്‌ക്കരിച്ച്‌ ബഹ്‌റൈന്‍.

നിലവിലെ ഫ്‌ളെക്‌സി പെര്‍മിറ്റുകള്‍ക്ക് പകരമായി തൊഴില്‍ മേഖലയില്‍ നവീനമായ ഏതാനും തീരുമാനങ്ങള്‍ നടപ്പിലാക്കും. ബഹ്റൈനിലെ പ്രവാസി തൊഴിലാളികളുടെ സംരക്ഷണം ഉറപ്പ് വരുത്തുന്നത് ലക്ഷ്യമിട്ടാണ് നടപടി.

തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി വര്‍ക്ക് പെര്‍മിറ്റുകള്‍ വ്യാവസായികമായതും, തൊഴില്‍പരമായതുമായ അടിസ്ഥാന വ്യവസ്ഥകളുമായി ബന്ധപ്പെടുത്തും. തൊഴിലാളികളെ രജിസ്റ്റര്‍ ചെയ്യുന്ന നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി ഒരു ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പോര്‍ട്ടല്‍, പുതിയ രജിസ്ട്രേഷന്‍ സേവന കേന്ദ്രങ്ങള്‍ തുടങ്ങിയവയും ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

തൊഴിലാളികളും, തൊഴിലുടമകളും തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതിനായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ (ഘങഞഅ) പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനുള്ള വ്യവസ്ഥകളും ആവിഷ്‌ക്കരിക്കും.

You might also like

Most Viewed