യുണൈറ്റഡ് പാരന്‍റ് പാനല്‍ പഠനക്യാമ്പ് സംഘടിപ്പിച്ചു


കോവിഡിന് ശേഷമുള്ള അദ്ധ്യയന വര്‍ഷാരംഭത്തിന്‍റെ മുന്നോടിയായി യുണൈറ്റഡ് പാരന്‍റ് പാനല്‍  വിദ്യാര്‍ത്ഥികളുടെ  ഉന്നത പഠനത്തിന് വേണ്ടിയുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍  നൽകുന്നതിന്റെ ഭാഗമായി KDC ഇന്‍സ്റ്റിറ്റൃൂട്ടുമായി  സഹകരിച്ചു പഠനക്യാമ്പ് സംഘടിപ്പിച്ചു. രണ്ടു സെഷനുകളിലായി നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത ക്യാമ്പിൽ പരിശീലകരായ നരേന്ദ്ര കപൂര്‍, ഡോക്ടര്‍ ഷിറിനകപൂര്‍ , നിധീഷ്, സുധി എന്നിവര്‍ വ്യത്യസ്ഥമായ വിഷയങ്ങളെ ആസ്പദമാക്കി ക്ളാസ്സുകള്‍ എടുത്തു. യു.പി.പി ചെയര്‍മാനും  ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനുമായ എബ്രഹാം ജോണ്‍ ആമുഖ പ്രഭാഷണം  നടത്തി. 

article-image

കോർഡിനേറ്റർമാരായ  ബിജു ജോര്‍ജ്ജ്, ഹരീഷ് നായര്‍, എന്നിവര്‍ ക്യാമ്പ്  നിയന്ത്രിച്ചു. യു.പി.പി ഭാരവാഹികളായ മോനി ഒടികണ്ടത്തില്‍ , എഫ്.എം.ഫൈസല്‍,  എബിതോമസ്, ദീപക് മേനോന്‍, മോഹന്‍കുമാര്‍ നൂറനാട് ,ജോണ്‍തരകന്‍ , അന്‍വര്‍ ശൂരനാട്, സെയ്ദ് ഹനീഫ്  എന്നിവര്‍ നേതൃത്വം നല്‍കി.

article-image

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed