കോവിഡ് പ്രതിരോധം; നേട്ടവുമായി ബഹ്റൈൻ


കോവിഡ് പ്രതിരോധ പോരാട്ടത്തിൽ അഭിമാനകരമായ നേട്ടം സ്വന്തമാക്കി ബഹ്റൈൻ. ജപ്പാനിലെ നിക്കേയി കോവിഡ് രോഗമുക്തി സൂചികയുടെ ജൂലൈയിലെ റിപ്പോർട്ടിലാണ് രോഗമുക്തി നിരക്കിൽ ബഹ്റൈൻ ഒന്നാമതെത്തിയത്. 78 പോയന്‍റാണ് ബഹ്റൈൻ സ്വന്തമാക്കിയത്. രോഗപ്രതിരോധം, വാക്സിനേഷൻ, സാമൂഹിക പങ്കാളിത്തം തുടങ്ങിയ ഘടകങ്ങൾ വിലയിരുത്തിയാണ് 121 രാജ്യങ്ങളുടെ പട്ടിക തയാറാക്കിയത്. ബഹ്റൈന് പിന്നിൽ 77.5 പോയന്‍റുമായി കംബോഡിയയാണ് രണ്ടാം സ്ഥാനത്തുള്ളത്. പോർചുഗൽ, വിയറ്റ്നാം എന്നിവ മൂന്നും നാലും സ്ഥാനങ്ങളിലെത്തിയപ്പോൾ അറബ് രാജ്യങ്ങളായ യു.എ.ഇയും ഖത്തറും അഞ്ചും ആറും സ്ഥാനങ്ങളിലെത്തി. 62.5 പോയന്‍റുമായി 44ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്. 39 പോയന്‍റുള്ള ബാർബഡോസിനാണ് പട്ടികയിൽ അവസാന സ്ഥാനം ലഭിച്ചത്. കോവിഡ് മഹാമാരിയുടെ കാലത്ത് രോഗപ്രതിരോധത്തിന് വേണ്ടി ബഹ്റൈൻ കൈക്കൊണ്ട ആരോഗ്യ സുരക്ഷ നടപടികൾ ലോകരാജ്യങ്ങളുടെയും ലോകാരോഗ്യ സംഘടനയുടെയും പ്രശംസ നേടിയിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed