എം എ സമദുമായി മുഖാമുഖം സംഘടിപ്പിച്ചു

ബഹ്‌റൈൻ കെ എം സി സി സംസ്ഥാനകമ്മറ്റി മുസ്ലിം യൂത്ത് ലീഗ് മുൻ സംസ്ഥാന ട്രഷറർ എം എ സമദുമായി മുഖാമുഖം സംഘടിപ്പിച്ചു. ആക്ടിങ് പ്രസിഡന്റ് ഗഫൂർ കൈപ്പമംഗലം ചെയ്ത പരിപാടിയിൽ വൈസ് പ്രസിഡന്റ് ശംസുദ്ധീൻ വെള്ളികുളങ്ങര അധ്യക്ഷനായിരുന്നു.
ജനറൽ സെക്രട്ടറി അസൈനാർ കളത്തിങ്ങൽ , ട്രഷറർ റസാഖ് മൂഴിക്കൽ , സീനിയർ വൈസ് പ്രൈസിഡന്റ് കുട്ടൂസ മുണ്ടേരി എന്നിവർ ആശംസകൾ നേർന്നു. ഓർഗനൈസിങ് സെക്രട്ടറി കെ പി മുസ്തഫ സ്വാഗതവും സെക്രട്ടറി റഫീഖ് തോട്ടക്കര നന്ദിയും പറഞ്ഞു. സംസ്ഥാന നേതാക്കളായ എ പി ഫൈസൽ , ഷാഫി പാറക്കട്ട , സലിം തളങ്കര , ഒ കെ കാസിം , കെ കെ സി മുനീർ എന്നിവർ നേതൃത്വം നൽകി.