ടി.കെ.അബ്ദുല്ല സ്‌മൃതി പുസ്തകം ബഹ്റൈൻ പ്രകാശനം നടന്നു

പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ചിന്തകനുമായ ടി.കെ.അബ്ദുല്ല സ്‌മൃതി പുസ്തകത്തിന്റെ ബഹ്‌റൈൻ തല പ്രകാശനം കെ.എം.സി.സി. മുൻ പ്രസിഡന്റ് കുട്ടൂസ മുണ്ടേരി നിർവഹിച്ചു. കെ.എം.സി.സി ഓഫീസിൽ നടന്ന പരിപാടിയിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ പ്രസിഡന്റ് സഈദ് റമദാൻ നദ്‌വി, കേന്ദ്ര സമിതി അംഗങ്ങളായ മുഹമ്മദ് ഷാജി, ജാസിർ പി.പി, മുഹമ്മദ് മുഹിയുദ്ധീൻ, കെ.എം.സി.സി നേതാക്കളായ ഷരീഫ് വില്യപ്പള്ളി, റഫീഖ് തോട്ടക്കര തുടങ്ങിയവരും പങ്കെടുത്തു.