സൗജന്യ മെഡിക്കൽ ക്യാമ്പ് ആരംഭിച്ചു

പടവ് കുടുംബ വേദി ആസ്റ്റർ ഹോസ്പിറ്റലുമായി സഹകരിച്ച് ജൂൺ 23 മുതൽ 30വരെ നടത്തുന്ന സൗജന്യ മെഡിക്കൽ ക്യാമ്പിന്റെ ഉത്ഘാടനം പടവ് രക്ഷാധികാരി ഷംസ് കൊച്ചിൻ നിർവ്വഹിച്ചു. പ്രസിഡന്റ് സുനിൽ ബാബു അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സഹൽ തൊടുപുഴ സ്വാഗതം പറഞ്ഞു. ആസ്റ്റർ ഹോസ്പിറ്റലൽ ഫാമിലി മെഡിസിൻ സ്പെഷ്യലിസ്റ് ഡോക്ടർ റിസ്‌വാൻ നസിർ മുഖ്യാതിഥിയായിരുന്നു, കോർപ്പറേറ്റ് റിലേഷൻ മാനേജർ സുൽഫികർ കബീർ,റോമൻ സിംഗ്,അഷ്‌റഫ് ഓൺസ്പോട്ട്, ഗീത് മെഹബൂബ് എന്നിവർ മെഡിക്കൽ ക്യാമ്പിന് ആശംസകൾ നേർന്നു. സെക്രട്ടറി മുസ്തഫ പട്ടാമ്പി നന്ദി പറഞ്ഞു. ക്യാമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 33532669 അല്ലെങ്കിൽ 37740774 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.