ബഹ്റൈനിൽ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി

ബഹ്റൈനിൽ ഇന്നലെ ഒരു കോവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ബഹ്റൈനിലെ ആകെ കോവിഡ് മരണം 1486 ആയി ഉയർന്നു. ഇന്നലെ 400 പേർക്ക് കൂടിയാണ് കോവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3780 ആയി. അതേസമയം 494 പേർക്ക് കൂടി രോഗമുക്തി ലഭിച്ചു. നിലവിൽ 17 പേരാണ് ആശുപത്രിയിൽ കഴിയുന്നത്. ഇതിൽ ഒരാളുടെ നില ഗുരതരമാണ്. ഇന്നലെ 3064 പേരിലാണ് കോവിഡ് പരിശോധനകൾ നടന്നത്.