മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ അംഗത്വ പ്രചരണ ക്യാമ്പയിൻ ആരംഭിച്ചു


മൈത്രി സോഷ്യൽ അസോസിയേഷൻ ബഹ്റൈൻ 2022 - 24 വർഷത്തേക്കുള്ള അംഗത്വ പ്രചരണ ക്യാമ്പയിൻ ആരംഭിച്ചു. കിംസ് ഹോസ്പിറ്റൽ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ താരീഖ് നജീബിന് മൈത്രി ജനറൽ സെക്രട്ടറി സുനിൽ ബാബു മെമ്പർഷിപ്പ് നൽകിയാണ് കാംപെയിന് തുടക്കം കുറിച്ചത്.  മൈത്രി ട്രഷറർ അബ്ദുൽ ബാരി,മെമ്പർഷിപ്പ് കോഡിനേറ്റർ അൻഷാദ് അഞ്ചൽ, വൈസ് പ്രസിഡൻ്റ് സക്കീർ ഹുസൈൻ, ചാരിറ്റി കോഡിനേറ്റർ ഷിബു ബഷീർ,ചീഫ് കോഡിനേറ്റർ നവാസ് കുണ്ടറ എക്സിക്യൂട്ടീവ് അംഗങ്ങളായ ഷാജഹാൻ,റിയാസ് എന്നിവർ സന്നിഹിതരായിരുന്നു. എറണാകുളം മുതൽ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ ബഹ്റൈനിലെ   പ്രവാസികളുടെ  കൂട്ടായ്മയാണ് മൈത്രി സോഷ്യൽ അസോസിയേഷൻ.   ജൂലൈ 25 വരെ നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ക്യാമ്പയിനിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ    3434 3410 അല്ലെങ്കിൽ  3353 2669  എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed