പ്രശസ്ത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ഒക്ടോബർ 5ന് ബഹ്റൈനിൽ


ജസ്റ്റിസ് വേൾഡ് ടൂറിന്റെ ഭാഗമായി പ്രശസ്ത പോപ്പ് ഗായകൻ ജസ്റ്റിൻ ബീബർ ബഹ്റൈനിലും. അൽ ദന ആംഫി തിയേറ്ററിൽ ഒക്ടോബർ അഞ്ചിനാണ് ജസ്റ്റിൻ ബീബറിന്റെ സംഗീത പരിപാടി അരങ്ങേറുക.  മെയ് 27മുതൽ പരിപാടിയുടെ ടിക്കറ്റ് അൽ ദന ആംഫി തിയേറ്ററിന്റെ വെബ്സൈറ്റ് വഴി ലഭ്യമാകും.  

2022 മെയ് മുതൽ 2023 മാർച്ച് വരെ 30ലധികം രാജ്യങ്ങളിലായി ജസ്റ്റിൻ ബീബറിന്റെ 125−ലധികം ഷോകൾ ആണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. 

ഇന്ത്യയിൽ ഒക്ടോബർ 18ന് ന്യൂഡൽഹി ജവർലാൽ േസ്റ്റഡിയത്തിലാണ് ജസ്റ്റിൻ ബീബറിന്റെ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed