ബഹ്റൈൻ പ്രവാസി നാട്ടിൽ നിര്യാതനായി


നാലുപതിറ്റാണ്ട് ബഹ്റൈൻ പ്രവാസിയായിരുന്ന കൊല്ലം കരുനാഗപ്പള്ളി കോഴിക്കാട്ട് കോയിക്കൽകൊട്ടിലപ്പാട്ട് വീട്ടിൽ ലിയാഖത്ത് നാട്ടിൽ നിര്യാതനായി. 62 വയസ്സായിരുന്നു. ചികിത്സയിലിരിക്കെ കൊല്ലം മെഡിസിറ്റി ഹോസ്പിറ്റലിൽ വെച്ചാണ് മരണപ്പെട്ടത്. ബഹ്റൈൻ പൗരത്വം സ്വീകരിച്ച ഇദേഹം ദീർഘനാൾ പോലീസ് ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ബിസിനസ് രംഗത്തും സജീവമായിരുന്നു. അധ്യാപികയായ സഹീറത്താണ് ഭാര്യ. മക്കൾ റംസീൻ, റോഷൻ, റോയിസ്, സഹോദരങ്ങൾ, സറഫുല്ല ഖാൻ, സഖീർ ഖാൻ, ഷമീർ ഖാൻ, ഷാമീർ ഖാൻ, , ഷഫീർ ഖാൻ എന്നിവരാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed