ബഹ്റൈനിലെ ഗുദേബിയയിൽ കണ്ടെത്തിയ മൃതദേഹം ഇന്ത്യക്കാരന്റേതെന്ന് വിശ്വസനീയ കേന്ദ്രങ്ങൾ

മനാമ
തിങ്കളാഴ്ച്ച വൈകീട്ട് ബഹ്റൈനിലെ ഗുദേബിയയിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത് ഇന്ത്യക്കാരനാണെന്ന് വിശ്വസനീയകേന്ദ്രങ്ങൾ അറിയിച്ചു. ഇദ്ദേഹം അമ്പത്തിയഞ്ച് വയസ് പ്രായമുള്ള മഹാരാഷ്ട്ര സ്വദേശിയാണെന്നാണ് അറിയുന്നത്. ഇന്ത്യൻ ക്ലബ്ബിനടുത്തുള്ള കെട്ടിടത്തിലെ കാർപാർക്കിങ്ങിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് അഞ്ച് മണിക്കൂറോളം പോലീസ് സംഘം ഇവിടെ പരിശോധനകൾ നടത്തിയിരുന്നു. ഇതോടൊപ്പം ഇവിടെയുള്ള കടകളിലെ സിസിടിവി ഫൂട്ടേജുകളും പോലീസ് ശേഖരിച്ചിട്ടുണ്ട്. മൃതദേഹം ആദ്യമായി കണ്ട ബിൽഡിങ്ങിന്റെ കെയർടെക്കർ ആണ് പോലീസിനെ വിവരമറിയച്ചത്. മൃതദേഹത്തിനടുത്ത് നിന്ന് കത്തിയും, ഒരു കുറിപ്പും കണ്ടെത്തിയതായും വിവരമുണ്ട്. ഇന്ത്യൻ എംബസി സംഭവത്തെ പറ്റി അറിഞ്ഞിട്ടുണ്ടെങ്കിലും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.