ലോക ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ശ്രീകാന്തിന് വെള്ളി


മാഡ്രിഡ്: 2021 ലോക ബാഡ്മിന്‍റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ കെ. ശ്രീകാന്തിന് വെള്ളി. ഫൈനലിൽ സിംഗപ്പൂർ താരം ലോ കീൻ യൂവിനോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. സ്കോർ: 21-15, 22-20. ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി നേടുന്ന ആദ്യ ഇന്ത്യൻ പുരുഷതാരമാണ് ശ്രീകാന്ത്.

പുരുഷ സിംഗിൾസ് സെമിയിൽ പ്രവേശിച്ച് ശ്രീകാന്തും ലക്ഷ്യ സെന്നും വെങ്കലം ഉറപ്പിച്ച് ചരിത്രത്തിൽ ഇടംപിടിച്ചിരുന്നു. ഇരുവരും തമ്മിലായിരുന്നു സെമി പോരാട്ടം. സെമിയിൽ ജയിച്ചതോടെ ശ്രീകാന്ത് ഫൈനലിലെത്തുകയായിരുന്നു. സെമിയിൽ പരാജയപ്പെട്ടെങ്കിലും ലക്ഷ്യ സെൻ വെങ്കലം നേടി. പ്രകാശ് പദുക്കോൺ (1983ൽ വെങ്കലം), ബി. സായ് പ്രണീത് (2019ൽ വെങ്കലം) എന്നിവർക്കുശേഷം ഇന്ത്യക്കായി ലോക ബാഡ്മിന്‍റൺ ചാന്പ്യൻഷിപ്പിൽ മെഡൽ നേടുന്ന പുരുഷ താരങ്ങളാണ് ശ്രീകാന്തും ലക്ഷ്യ സെന്നും. 

You might also like

  • Straight Forward

Most Viewed