മലയാള സിനിമയിലേയ്ക്ക് വീണ്ടുമൊരു ബഹ്റൈൻ മലയാളി


മനാമ
ബഹ്റൈനിൽ നിന്ന് മലയാളസിനിമയിലേയ്ക്ക് എത്തിയവരുടെ പട്ടികയിൽ വീണ്ടും ഒരു പേര് ചേർക്കപ്പെടുന്നു. ബഹ്റൈൻ മലയാളികൾക്ക് സുപരിചതയായ സ്നേഹ അജിത്ത് അഭിനയിക്കുന്ന ക്ഷണം എന്ന ഹൊറർ ത്രില്ലർ ചിത്രമാണ് ഡിസംബർ 10ന് റിലീസിന് ഒരുങ്ങുന്നത്. സുരേഷ് ഉണ്ണിത്താന്‍ സംവിധാനം ചെയ്യ്ത ചിത്രത്തിൽ സ്നേഹ അജിത്തിന് പുറമേ, ലാല്‍, ഭരത്, അജ്മല്‍ അമീര്‍, ബൈജു സന്തോഷ് എന്നിവരാണ് മുഖ്യവേഷങ്ങളിൽ എത്തുന്നത്. ദേവന്‍, പി ശ്രീകുമാര്‍, ക്രിഷ്, വിവേക്, ആനന്ദ്, ലേഖ പ്രജാപതി, റെജി തമ്പി, അനു സോനാര മാല പാര്‍വതി, ഊര്‍മിള ഉണ്ണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ദിനേശ് ദഷാന്‍ മൂവി ഫാക്ടറിയുടെ ബാനറില്‍ സുരേഷ് ഉണ്ണിത്താനും റോഷന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ റെജി തമ്പിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം ജെമിന്‍ ജോം അയ്യനത്താണ് നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സ്ട്രെയിറ്റ് ലൈൻ സിനിമാസ് ആണ് വിതരണക്കാർ.

ബഹ്റൈനിലെ ദാദാഭായി കൺസ്ട്രക്ഷൻ കമ്പനിയുടെ സി ഇ ഒ അജിത്ത് കുമാറിന്റെയും, ശാരദ അജിത്തിന്റെയും മകളാണ് സ്നേഹ അജിത്ത് നൃത്തവേദികളിലെ ശ്രദ്ധേയമായ പ്രകടനങ്ങൾക്ക് ശേഷമാണ് സിനിമയിലെത്തിയിരിക്കുന്നത്.  

article-image

ജാതകം, മുഖചിത്രം, ഉത്സവമേളം തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സുരേഷ് ഉണ്ണിത്താന്‍ ഒരുക്കുന്ന വ്യത്യസ്ത ചിത്രമായിരിക്കും ക്ഷണമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ഒരു ചലച്ചിത്രത്തിന്റെ ലൊക്കേഷന്‍ തേടി ഹില്‍ സ്‌റ്റേഷനില്‍ എത്തുന്ന ഫിലിം സ്‌കൂള്‍ വിദ്യാര്‍ഥികള്‍, തികച്ചും യാദൃച്ഛികമായി അസാധാരണ സിദ്ധികളുള്ള, പാരാ സൈക്കോളജിയില്‍ പണ്ഡിതനായ ഒരു പ്രൊഫസറെ കണ്ടു മുട്ടുന്നു, അയാളിലൂടെ പരേത ആത്മാക്കളുടെ ലോകത്തേക്ക് ആകൃഷ്ടരാകുന്നു. അവിടുന്നങ്ങോട്ടുള്ള സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് ക്ഷണത്തില്‍ സുരേഷ് ഉണ്ണിത്താന്‍ ചിത്രീകരിക്കുന്നത്.

article-image

കക

You might also like

Most Viewed