മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ച് ഐഎൽഎ

മനാമ
ഇന്ത്യൻ ലേഡീസ് അസോസിയേഷൻ അൽ ഹിലാൽ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ അദ്ലിയുടെ സഹകരണത്തോടെ താഴ്ന്ന വരുമാനക്കാരായ സ്ത്രീ തൊഴിലാളികൾക്കും വീട്ടു ജോലിക്കാർക്കുമായി സൗജന്യമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. അമ്പതോളം സ്ത്രീകൾ പങ്കെടുത്ത പരിപാടിയോടനുബന്ധിച്ച് ഡോ. രാഹുൽ അബ്ബാസ്, ഡോ ദേവിശ്രീ ആർ എന്നിവർ സ്താനാർബുദ ബോധവത്കരണവും നടത്തി. ഇതോടൊപ്പം പങ്കെടുത്തവർക്കെല്ലാം പ്രിവിലേജ് കാർഡും, സ്പെഷ്യൽ ചെക്കപ്പ് പാക്കേജും നൽകി. ഇന്ത്യൻ സ്ഥാനപതി പിയൂഷ് ശ്രീവാസ്തവയുടെ പത്നിയും ഐൽഎ രക്ഷാധികാരിയുമായ മോണിക്ക ശ്രീവാസ്തവയും പരിപാടിയിൽ പങ്കെടുത്തു.