സി.എച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു


മനാമ

യുനൈറ്റഡ് പാരൻറ് പാനല്‍  സി.എച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളിലെയും പിന്നാക്കവിഭാഗങ്ങളിലും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ക്ക് വേണ്ടിയുള്ള മാറ്റങ്ങള്‍ക്ക്  തുടക്കംകുറിച്ച വ്യക്തിയായിരുന്നു സി.എച്ച്. മുഹമ്മദ് കോയ എന്ന് ചര്‍ച്ചയില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.  ജനറല്‍ കണ്‍വീനര്‍ യു.കെ. അനില്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഫ്രാന്‍സിസ് കൈതാരത്ത് മുഖ്യപ്രഭാഷണം നടത്തി. യു.പി.പി ചെയര്‍മാന്‍ എബ്രഹാം ജോണ്‍,  ഹരീഷ് നായര്‍, ബിജു ജോർജ്, ഡോ. സുരേഷ് സുബ്രമണ്യം, പ്രോഗ്രാം കണ്‍വീനര്‍ തോമസ് ഫിലിപ്, മോനി ഒടിക്കണ്ടത്തില്‍, ജ്യോതിഷ് പണിക്കര്‍, ജി.എസ്. പിള്ള, മോഹന്‍ നൂറനാട്, ജോണ്‍ തരകന്‍ എന്നിവര്‍ സംസാരിച്ചു.എഫ്.എം. ഫൈസല്‍ സ്വാഗതവും എബി തോമസ് നന്ദിയും പറഞ്ഞു.  

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed