ബികെഎസ്എഫ് സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനം നൽകി


മനാമ

ബഹ്‌റൈൻ കേരള സോഷ്യൽ ഫോറം  ഈദുൽ ആദ്ഹയോട് അനുബന്ധിച്ച് നടത്തിയ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനദാനം നടത്തി.ഓൺലൈൻ ഇശൽ 2021 മാപ്പിളപ്പാട്ട് മത്സരത്തിലെ  സീനിയർ വിഭാഗം വിജയികളായ ഷഫീൽ പാറക്കട്ട, താഹിറ മുസ്തഫ, അബ്ദുൽ ഹക്കീം, ജൂനിയർ വിഭാഗം വിജയികളായ ഡെൽസ മരിയ ജോജി, ആദ്യ ഷീജു, ലന ഷിറിൻ, ഓണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച  'ബി.കെ.എസ്.എഫ് ഓണം പൂക്കളം 2021'ലെ വിജയികളായ സിന്ധു ഷാജികുട്ടൻ, റീന രാജീവ്, ഇടത്തോടി ഭാസ്കരൻ എന്നിവർക്കാണ് സമ്മാനം നൽകിയത്. മനാമ കെ സിറ്റി ബിസിനസ് സെൻറർ ഹാളിൽ നടന്ന പരിപാടിയിൽ ബഷീർ അമ്പലായി, സുബൈർ കണ്ണൂർ, നജീബ് കടലായി, ഹാരിസ് പഴയങ്ങാടി, അൻവർ കണ്ണൂർ, കാസിം പാടത്തകായിൽ, ലത്തീഫ് മരക്കാട്ട്, സുഭാഷ് അത്താണിക്കൽ, സലീം നമ്പ്ര, മനോജ്‌ വടകര, മൻസൂർ കണ്ണൂർ, അജീഷ് കെ.വി എന്നിവർ പങ്കെടുത്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed