ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷത്തിന് കൊടി ഇറങ്ങി


മനാമ: കെ.എസ് ചിത്രയോടൊപ്പമുള്ള ഓൺലൈൻ മെഗാ ഷോയോട് കൂടി ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ  എട്ടു ദിവസം നീണ്ടു നിന്ന ഓണാഘോഷത്തിന് കൊടി ഇറങ്ങി.  തിരുവാതിര, ഓണപ്പാട്ട്, സിനിമാറ്റിക് ഡാൻസ്, സെമി ക്ലാസിക്കൽ ഡാൻസ്, കവിതകൾ, ടിക്−ടോക്, ഓണപ്പുടവ മത്സരം, പായസ മത്സരം, സംഘഗാനം, നാടൻപാട്ടുകൾ,ചലച്ചിത്ര ക്വിസ് തുടങ്ങിയ പരിപാടികൾ അരങ്ങേറി. സന്തോഷ് കൈലാസിന്റെ നേതൃത്വത്തിൽ സോപാനം കലാകാരന്മാർ അവതരിപ്പിച്ച സോപാന സംഗീതവും പഞ്ചാരി മേളവും ശ്രദ്ധേയമായി.   ഏഴാം ദിവസം വൈകീട്ട് അവതാരകൻ രാജ് കലേഷ്, മജീഷ്യൻ മൂർത്തി, പോൾ ഡാൻസർ കിഷോർ, ഗായിക ചിത്ര പൈ എന്നിവർ ഓൺലൈൻ ഇൻററാക്ടിവ് മെഗാ ഷോ നയിച്ചു. 

വെള്ളിയാഴ്ച  2500 പേർക്ക് അട പ്രഥമൻ തയാറാക്കി വിതരണം ചെയ്തു. പഴയിടം മോഹനൻ നന്പൂതിരി ഓൺലൈനിൽ പായസം തയാറാക്കുന്നതിന് നേതൃത്വം നൽകി. വൈകീട്ട് നടന്ന സമാപന സമ്മേളനത്തിൽ തെന്നിന്ത്യൻ താരം  രോഹിണിയുമായി പി.വി രാധാകൃഷ്ണപിള്ള ഓൺലൈൻ മുഖാമുഖം നടത്തി. സമാജം പ്രസിഡന്റ് പി.വി രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, എന്റർടെയിൻമെൻറ് സെക്രട്ടറി പ്രദീപ് പത്തേരി, ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ ദിലിഷ് കുമാർ, ജോ. കൺവീനർ ആഷ്ലി കുര്യൻ, ഉണ്ണിക്കൃഷ്ണപിള്ള തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

You might also like

  • Straight Forward

Most Viewed