ജോളി തന്‍റെ ജീവന് ഭീഷണിയാണെന്ന് രണ്ടാം ഭർത്താവ്
കോഴിക്കോട്: കൂടത്തായി കൊലപാതക പരന്പരയിലെ മുഖ്യപ്രതി ജോളി തന്‍റെ ജീവന് ഭീഷണിയാണെന്നും വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാം ഭർത്താവ് ഷാജു കുടുംബകോടതിയിൽ ഹർജി സമർപ്പിച്ചു. കോഴിക്കോട് കോടതിയിലാണ് ഇയാൾ ഹർജി നൽകിയത്.
കേസിലെ സാക്ഷിപ്പട്ടികയിൽ ഉൾപ്പെട്ടയാളാണ് ഷാജു. ഇത്തരം മനോലിനയുള്ള ഒരാൾക്കൊപ്പം കഴിയാൻ ബുദ്ധിമുട്ടാണെന്നും തന്‍റെ ജീവൻ സംരക്ഷിക്കണമെന്നും ഷാജു ഹർജിയിൽ വ്യക്തമാക്കിയിട്ടുണ്ട്. കേസിൽ അറസ്റ്റിലായ ജോളി നിലവിൽ കോഴിക്കോട് ജില്ലാ ജയിലിലാണ്.
