'തിര 2021' ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ നേട്ടം കൊയ്ത് ബഹ്‌റൈൻ കേരളീയ സമാജം


മനാമ; തിരുവനന്തപുരത്ത് നടന്ന 'തിര 2021' ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനും മികച്ച നടിക്കുമുള്ള അവാർഡ് ബഹ്‌റൈൻ കേരളീയ സമാജം അംഗങ്ങളായ മനോഹരൻ പാവറട്ടിയ്ക്കും, ഓഡ്രി മറിയം ഹെനെസ്റ്റിനും ലഭിച്ചു. സമാജം ഫിലിം ക്ലബിെൻറ ആഭിമുഖ്യത്തിൽ രാജേഷ് സോമൻ കഥയും തിരക്കഥയും സംവിധാനവും ജീവൻ പത്മനാഭൻ ഛായാഗ്രഹണവും നിർവഹിച്ച് വിനോദ് അളിയത്തിെൻറ മേൽനോട്ടത്തിൽ നിർമിച്ച 'നിയതം' എന്ന സിനിമയിലെ അഭിനയത്തിലൂടെയാണ് മനോഹരൻ പാവറട്ടി മികച്ച നടനുള്ള അവാർഡിന് അർഹനായത്. കോൺവെക്സ് മീഡിയയുടെ ബാനറിൽ അജിത് നായർ കഥയും തിരക്കഥയും സംവിധാനവും ഛായാഗ്രഹണവും നിർവഹിച്ച് നിർമിച്ച 'മിസ്റ്റ്' എന്ന സിനിമയിലെ അഭിനയത്തിലൂടെ ഓഡ്രി മറിയം ഹെനെസ്റ്റിൻ മികച്ച നടിക്കുള്ള അവാർഡ് നേടി. ഈ രണ്ടു ഷോർട്ട് ഫിലിമുകളും പൂർണമായും ബഹ്റൈനിൽ ആണ് ചിത്രീകരണം പൂർത്തീകരിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed