ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രി കല്യാൺ സിംഗ് ഗുരുതരാവസ്ഥയിൽ


ലക്നോ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കല്യാൺ സിംഗിന്‍റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. ലക്നോവിലെ സ്വകാര്യ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന അദ്ദേഹം ജീവൻ നിലനിർത്തുന്നത് ജീവൻ രക്ഷാഉപകരണങ്ങളുടെ സഹായത്തിലാണ്. 89 വയസുള്ള കല്യാൺ സിംഗിന്‍റെ ആരോഗ്യസ്ഥിതി കഴിഞ്ഞ രണ്ടാഴ്ചയായി മോശമായി തുടരുകയാണ്.

ആശുപത്രിയിൽ എത്തിച്ചപ്പോൾ അദ്ദേഹത്തിന്‍റെ രക്തസമ്മർദവും ഹൃദയമിടിപ്പും സാധാരണ നിലയിലായിരുന്നു. എന്നാൽ പൂർണ ബോധവാനായിരുന്നില്ല. തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. രാജസ്ഥാൻ ഗവർണറായും സേവനം ചെയ്തിട്ടുള്ള കല്യാൺ സിംഗിനെ ചികിത്സിക്കാൻ വിദഗ്ധ ഡോക്ടർമാരുടെ പ്രത്യേക സംഘം രൂപീകരിച്ചു. വിഗദ്‌ധ സംഘം അദ്ദേഹത്തെ നിരീക്ഷിച്ചുവരികയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed