ന്യൂ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ സ്റ്റുഡൻറ് കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു


മനാമ; ന്യൂ ഇന്ത്യൻ സ്കൂൾ ബഹ്റൈൻ സ്റ്റുഡൻറ് കൗൺസിൽ ഭാരവാഹികൾ ചുമതലയേറ്റു.ഓൺലൈനിൽ നടന്ന ചടങ്ങിൽ ഹെഡ് ബോയ് സുഹൈർ അഹ്മദ്, ഹെഡ് ഗേൾ ഫൈഹ മറിയം ഷമീർ എന്നിവർ സത്യവാചകം ചൊല്ലിക്കൊടുത്തു. സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി തോട്ടുമാലിൽ, പ്രിൻസിപ്പൽ കെ. ഗോപിനാഥ് മേനോൻ, വൈസ് പ്രിൻസിപ്പൽമാരായ പി. മോഹൻ, ഡോ. ജോർജ് മാത്യു എന്നിവർ പുതിയ ഭാരവാഹികളെ അഭിനന്ദിച്ചു. ഷിംന വിൻസൻറ്, സരിത ശശിധരൻ, ജ്യോതി വിലാസ്, അഞ്ജും ഫാറൂഖി എന്നിവരാണ് വിവിധ ഹൗസ് ലീഡർമാർ. ഹെഡ് ടീച്ചർ സൂസി ടി. പോൾ ഇവരെ പരിചയപ്പെടുത്തി. ആക്ടിവിറ്റി കോഓഡിനേറ്റർ സൗമി മണ്ഡൽ നന്ദി പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed