ബഹ്റൈൻ പ്രവാസി നിര്യാതനായി


മനാമ : ബഹ്റൈൻ പ്രവാസിയും  കോഴിക്കോട് കുന്ദമംഗലം മുറിയനാട് സ്വദേശി കൊല്ലാരുതൊടുകയില്‍ ഹംസക്കോയ (48) ബഹ്‌റൈനില്‍ മരണപ്പെട്ടു. ബഹ്‌റൈനിലെ ബുസൈറ്റീനയിലെ കഫ്തീരിയയില്‍ ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. 10 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ പ്രവാസജീവിതം നയിച്ചുവരികയായിരുന്നു. കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് നാസർ എസ്റ്റേറ്റ് മുക്കിന്റെ സഹോദരൻ ചെറുവത്തുപൊയിൽ അബൂബക്കർ മാസ്റ്ററുടെ മകൾ സുമി വി പിയുടെ ഭർത്താവുമാണ്.

പിതാവ്: ആലിക്കോയ. മാതാവ്: ആയിഷബി കെടി.   മക്കള്‍: സല്‍മാനുല്‍ ഫാരിസി കെ ടി, സഫ്‌വാന്‍ കെ ടി, മുഹമ്മദ് സഹല്‍ കെ ടി, മുഹമ്മദ് അമീന്‍ കെ ടി, മുഹമ്മദ് ഐസാന്‍ കെ ടി.
മയ്യിത്ത് ഖബറടക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ കെഎംസിസി ബഹ്‌റൈന്‍ മയ്യിത്ത് പരിപാലന സമിതിയുടെ നേതൃത്വത്തില്‍ നടത്തിവരുന്നു.



You might also like

  • Straight Forward

Most Viewed