ലോകകപ്പ് യോഗ്യത: ബ്രസീലിന് ജയം, അർജന്റീനക്ക് സമനില


 

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ബ്രസീലിന് ആറാം ജയം. പരാഗ്വയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ബ്രസീല്‍ തോല്‍പിച്ചത്. മറ്റൊരു മത്സരത്തില്‍ അർജന്റീനക്ക് കൊളംബിയയോട് സമനില വഴങ്ങേണ്ടി വന്നു. കൊളംബിയക്കെതിരെ ആദ്യ പത്തുമിനിറ്റിൽ രണ്ടുഗോളിന് മുന്നിട്ട ശേഷമായിരുന്നു അർജന്റീനക്കാര്‍ ജയം അടിയറവ് വെച്ചത്. മൂന്നാം മിനുറ്റില്‍ ക്രിസ്റ്റ്യന്‍ റൊമെറോ, എട്ടാം മിനുറ്റില്‍ ലിയാഡ്രോ പരേദേസ് എന്നിവരാണ് അര്‍ജന്റീനക്കായി ഗോള്‍ നേടിയത്. രണ്ടാം പകുതിയില്‍ ലഭിച്ച പെനല്‍റ്റി ഗോളാക്കി മാറ്റിയാണ് കൊളംബിയയുടെ തിരിച്ചടി തുടങ്ങിയത്. ഇഞ്ച്വറി ടൈമിലായിരുന്നു ബോര്‍ജയിലൂടെയുള്ള സമനില ഗോള്‍. ആറുകളികളിൽ നിന്നും 12 പോയന്‍റുള്ള അർജന്‍റീന പോയന്‍റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed