'ഹെൽത്ത് ടോക്ക് സംഘടിപ്പിച്ചു


മനാമ : 'വിശുദ്ധ റമദാൻ ആത്മ വിചാരത്തിൻ്റെ കാലം ' എന്ന ശീർഷകത്തിൽ നടന്നുവരുന്ന ക്യാമ്പയിൻ്റെ ഭാഗമായി ഐ.സി.എഫ്. സൽമാബാദ് സെൻട്രൽ സംഘടിപ്പിച്ച ആരോഗ്യ ബോധവൽകരണ ക്ലാസ്   'ഹെൽത്ത് ടോക്ക് '  ശ്രദ്ധേയമായി. പ്രവാസിയുടെ നോമ്പും ആരോഗ്യവും എന്ന വിഷയത്തിൽ പ്രമുഖ സൈക്കാട്രിസ്റ്റും ട്രൈനറുമായ ഡോക്ടർ മഹ് മൂദ് മുത്തേടത്ത് ക്ലാസ്സെടുത്തു. 

നോമ്പുകാലത്തും അല്ലാതെയും പ്രവാസികൾ ശ്രദ്ധിക്കേണ്ട ആഹാരക്രമവും വ്യായാമരീതികളും വിശദമായി  ചർച്ച ചെയ്ത ക്ലാസ്സിന് ശേഷം സംശയനിവാരണത്തിനും അവസരമൊരുക്കിയ സംഗമം നിസാമുദ്ധീൻ ഹിശാമിയുടെ അദ്ധ്യക്ഷതയിൽ  ഐ.സി.എഫ്. നാഷനൽ അഡ്മിൻ പ്രസിഡണ്ട് അബ്ദുൾ സലാം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.  അബ്ദുറഹീം സഖാഫി വരവൂർ ,ഷഫീഖ് വെള്ളൂർ, പ്രസംഗിച്ചു. ഫൈസൽ ചെറുവണ്ണൂർ സ്വാഗതവും അബ്ദുള്ള രണ്ടത്താണി നന്ദിയും പറഞ്ഞു.

You might also like

Most Viewed