പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു: എൻ. രംഗസ്വാമി മുഖ്യമന്ത്രി

പുതുച്ചേരി: പുതുച്ചേരിയിൽ എൻഡിഎ സർക്കാർ അധികാരമേറ്റു. എൻ. രംഗസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. കോവിഡ് പ്രോട്ടോകോൾ പാലിച്ച് രാജ്ഭവനിൽ ലളിതമായ ചടങ്ങ് നടന്നു. ലഫ്റ്റനന്‍റ് ജനറൽ തമിളിസൈ സൗന്ദരരാജനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. കോൺഗ്രസിൽ നിന്ന് ബിജെപിയിൽ ചേർന്ന എ. നമശിവായം ഉപമുഖ്യമന്ത്രിയായി സ്ഥാനമേൽക്കുമെന്നാണ് സൂചന. പുതുച്ചേരിയിൽ ആദ്യമായിട്ടാണ് എൻഡിഎ സർക്കാർ അധികാരത്തിൽ വരുന്നത്.