ബി.കെ.എസ് നോർക്ക ഹെൽപ് ഡസ്ക്കിൽ 200 പേരുടെ തിരിച്ചറിയൽ കാർഡുകൾ എത്തി
മനാമ: ബഹ്‌റൈൻ കേരളീയ സമാജത്തിൽ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ് ഡസ്‌ക്ക് വഴി നോർക്കാ തിരിച്ചറിയിൽ കാർഡുകൾക്ക് അപേക്ഷ നൽകിയവരിൽ 200 പേരുടെ കാർഡുകൾ സമാജത്തിൽ എത്തിയതായി ഭാരവാഹികൾ അറിയിച്ചു. നോർക്ക തിരുവനന്തപുരം ഓഫീസിൽ നിന്നും ജഗദീഷ് ശിവൻ കൈപ്പറ്റിയ കാർഡുകൾ സമാജം പ്രസിഡണ്ട് പി.വി. രാധാകൃഷ്ണ പിള്ളക്ക് കൈമാറി. വൈസ് പ്രസിഡന്റ് ദേവദാസ് കുന്നത്ത്, നോർക്ക ഹെൽപ് ഡസ്‌ക്ക് കൺവീനർ രാജേഷ് ചേരാവള്ളി, സമാജം മെന്പർഷിപ്പ് സെക്രട്ടറി ശരത് നായർ, സാഹിത്യ വിഭാഗം സെക്രട്ടറി ഫിറോസ് തിരുവത്ര, ലൈബ്രറി സെക്രട്ടറി വിനുപ്, നോർക്ക അംഗം സക്കറിയ ടി. എബ്രഹാം എന്നിവർ കാർഡുകൾ കൈമാറിയ ചടങ്ങിൽ സന്നിഹിതരായിരുന്നു. കോവിഡ് നിയന്ത്രണങ്ങൾ ഉള്ളതിനാൽ സമാജം നോർക്ക ഓഫീസിൽ നിന്നും അറിയിക്കുന്നത് അനുസരിച്ച് അപേക്ഷ നൽകിയവർക്ക് റസീപ്റ്റുമായി നോർക്ക ഹെൽപ് ഡസ്ക് ഓഫീസിൽ വന്ന് കാർഡുകൾ കൈപ്പറ്റാവുന്നതാണെന്നും, ഇപ്പോൾ നോർക്കയുടെ ഓഫീസ് വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 6 മണി മുതൽ 8 30 വരെ തുറന്നു പ്രവർത്തിക്കുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 35320667എന്ന നന്പറിൽ ബന്ധപ്പെടാവുന്നതാണ്.

