അനികേത് ബാലന്റെ പുസ്തകം പ്രകാശനം ചെയ്തു

മനാമ
ബഹ്റൈൻ ഏഷ്യൻ സ്കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി അനികേത് ബാലന്റെ ആദ്യ പുസ്തകമായ ദ മാജിക്കൽ സ്റ്റോണിന്റെ പ്രകാശനം ബഹ്റൈൻ കേരളീയ സമാജത്തിൽ വെച്ച് നടന്നു. സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള എഴുത്തുക്കാരിയായ ഡോ. ഷെമിലി പി ജോണിന്റെ പുസ്തകത്തിന്റെ ആദ്യ കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്. മാധ്യമപ്രവർത്തകരായ സോമൻ ബേബി, പ്രദീപ് പുറവങ്കര, സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ഷംസുദ്ദീൻ വെളിയംകുളങ്ങര, റഷീദ് മാഹി, ജയേഷ് മേപ്പയൂർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. സാമൂഹ്യപ്രവർത്തകനായ യു കെ ബാലന്റെയും ശ്രീഷയുടെ മൂത്ത മകനാണ് അനികേത് ബാലൻ.