പു​തു​ച്ചേ​രി ല​ഫ്. ഗ​വ​ർ​ണ​ർ കി​ര​ൺ ബേ​ദി​യെ നീ​ക്കി; ത​മി​ഴി​സൈ സൗ​ന്ദ​ർ​രാ​ജ​ന് ചു​മ​ത​ല


ന്യൂഡൽഹി 

പുതുച്ചേരി ലഫ്റ്റനന്‍റ് ഗവർണർ സ്ഥാനത്തുനിന്നും കിരൺ ബേദിയെ നീക്കി. ചൊവ്വാഴ്ച രാത്രി രാഷ്ട്രപതി ഭവൻ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്. തെലുങ്കാന ഗവർണർ തമിഴിസൈ സൗന്ദർരാജന് പുതുച്ചേരിയുടെ താൽക്കാലിക ചുമതലയും നൽകി. ബിജെപി തമിഴ്നാട് ഘടകം മുൻ പ്രസിഡന്‍റാണ് തമിഴിസൈ.

നിയമസഭാ തെരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ ബേദിയെ നീക്കുന്നത് ബിജെപിയുടെ രാഷ്ട്രീയ നീക്കമായാണ് കരുതുന്നത്. ബേദിയാണ് പുതുച്ചേരിയുടെ വികസനത്തിനു തടയിട്ടതെന്ന കോൺഗ്രസ് ആരോപണത്തെ മറികടക്കാനുള്ള തന്ത്രം കൂടിയാണിതെന്ന് പറയുന്നു

You might also like

  • Straight Forward

Most Viewed