ദുരിതജീവിതത്തിന് അറുതി; ബാലകൃഷ്ണൻ നാട്ടിലേയ്ക്ക്


 


മനാമ: കഴിഞ്ഞ 35 വർഷമായി നാട്ടിൽ പോകാൻ കഴിയാതെ, ബഹ്‌റൈനിൽ ദുരിത ജീവിതം നയിച്ച പാലക്കാട് സ്വദേശി ബാലകൃഷ്ണനെ സംസ്‌കൃതി ബഹ്‌റിന്റെയും കെഎംസിസിയുടെയും സഹായത്തോടെ നാട്ടിലേക്കു മടങ്ങുവാൻ പാലക്കാട് നിവാസികളുടെ കൂട്ടായ്മായായ പാക്‌ട് വഴിയൊരുക്കി. സംസ്കൃതി ബഹ്റൈന്റെ സഹായത്തോടെ, ബഹ്‌റൈനിലെ ഇന്ത്യൻ എംബസി, ഇമ്മിഗ്രേഷൻ വിഭാഗം, ഇന്ത്യൻ വിദേശകാര്യസഹ മന്ത്രി മുരളീധരൻ എന്നിവർ അദ്ദേഹത്തിന് യാത്രാനുമതിയും മറ്റു രേഖകളും ശരിയാക്കികൊടുക്കാൻ സഹായഹസ്തവുമായി മുന്നോട്ടുവന്നത് അദ്ദേഹത്തിന്റെ യാത്ര വളരെ പെട്ടെന്നു തന്നെയാക്കാൻ ഏറെ ഉപകാരപ്രദമായി എന്ന് പാക്ട് പ്രസിഡന്റ് രമേശ് കെ.ടിയും, ജനറൽ സെക്രട്ടറി സതീഷ് കുമാറും അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed