മണിക്കുട്ടനെ ആദരിച്ചു
മനാമ: കോവിഡ് കാലത്ത് മഹത്തായ പ്രവർത്തനം കാഴ്ചവെച്ച ഐവൈസിസി ചാരിറ്റി& ഹെൽപ് ഡസ്ക് കൺവീനർ കൂടിയായ മണിക്കുട്ടനെ ഐവൈസിസി ആദരിച്ചു. കോവിഡ് രോഗികൾക്ക് ഭക്ഷണം എത്തിക്കുവാനും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി കൊടുക്കാനും, കോവിഡ് സംബന്ധിച്ച അപ്ഡേഷൻ നൽകുവാനും ലോക്ക് ഡൗൺ ബിൽഡിങ്ങുകളിൽ സേവനം നടത്താനുമൊക്കെ മണിക്കുട്ടൻ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ഐവൈസിസി ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

