ബീരാൻ കുഞ്ഞിക്ക് സൗത്ത് സോൺ കെഎംസിസി യാത്രയയപ്പ് നൽകി
മനാമ: സൗത്ത് സോൺ കെഎംസിസി എസ്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, സാമൂഹിക സാംസ്കാരിക രംഗത്ത് സജീവ സാന്നിദ്ധ്യവുമായ ബീരാൻ കുഞ്ഞിക്ക് സൗത്ത് സോൺ കെഎംസിസി യാത്രയയപ്പ് നൽകി. മുപ്പത്തിയഞ്ച് വർഷത്തെ പ്രവാസജീവിതം മതിയാക്കിയാണ് കുഞ്ഞിക്ക എന്നറിയപ്പെടുന്ന ബീരാൻ കുഞ്ഞി നാട്ടിലേക്ക് പോകുന്നത്. ചാവക്കാട് മന്നലാംകുന്നു സ്വദേശിയായ ഇദ്ദേഹം ഗുദൈബിയ അണ്ടാലസ് ഗാർഡനിൽ ഫോർമാൻ ആയിട്ടാണ് ബഹ്‌റൈനിൽ എത്തിയത്. ബീരാൻ കുഞ്ഞിയെ സൗത്ത് സോൺ കെഎംസിസി പ്രസിഡന്റ് അബ്ദുൽ റഷീദ് ആറ്റൂർ മൊമെന്റോ കൈമാറുകയും ഷാൾ അണിയിച്ചു ആദരിക്കുകയും ചെയ്തു. അബ്ദുൽ റഷീദ് ആറ്റൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ, സീനിയർ വൈസ് പ്രസിഡന്റ് അബ്ദുൽ ഖാദർ ചേലക്കര ഉൽഘാടനം നിർവഹിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി ഷാനവാസ് കായംകുളം, വൈസ് പ്രസിഡന്റ് നവാസ് കുണ്ടറ, സെക്രട്ടറിമാരായ, ബഷീർ തിരുനെല്ലൂർ ഷെഫീഖ് അവിയൂർ എന്നിവർ ആശംസകൾ അറിയിച്ചു. സൗത്ത് സോണ് കെഎംസിസി ജനറൽ സെക്രട്ടറി സഹിൽ തൊടുപുഴ സ്വാഗതവും, ട്രഷറർ ജാഫർ സാദിഖ് തങ്ങൾ പാടൂർ നന്ദിയും പറഞ്ഞു.

