കോവിഡ്; ദശലക്ഷം വാക്സിനുകൾക്ക് ഓർഡർ നൽകി ബഹ്റൈൻ


മനാമ: ബഹ്റൈനിൽ ഇന്നലെ ഒരു കോവിഡ് മരണം കൂടി രേഖപ്പെടുത്തി. 81 വയസ് പ്രായമുള്ള സ്വദേശിയാണ് മരണപ്പെട്ടത്. അതേസമയം ഇന്നലെ 150 പുതിയ രോഗബാധിതരെ കൂടി കണ്ടെത്തി. നിലവിൽ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1713 ആണ്. ഇന്നലെ 172 പേർ കൂടി രോഗമുക്തി നേടിയതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 83416 ആയി. ഇപ്പോൾ 15 പേരാണ് ഗുരുതരവാസ്ഥയിൽ കഴിയുന്നത്. ഇന്നലെ 9486 പരിശോധനകൾ കൂടി നടത്തിയതോടെ ആകെ പരിശോധനകളുടെ എണ്ണം 19,54,535 ആയി.

ഇന്ന് രാവിലെ 11 മണി വരെയുള്ള വിവര പ്രകാരം ഇന്ന് മരണങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. നിലവിൽ ആകെ മരണ സംഖ്യ 338 ആണ്. അതേസമയം കഴിഞ്ഞ ഓഗസ്റ്റിൽ തന്നെ ഒരു ദശലക്ഷത്തിലധികം വാക്സിൻ ഡോസുകൾക്ക് ബഹ്റൈൻ ഓർഡർ ചെയ്തതായി ദേശീയ പ്രതിരോധ സമിതി അംഗം മനാഫ് അൽ ഖഹ്താനി അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed