ലുലു ഹൈപ്പർമാർക്കറ്റ് നാലാമത് റാഫിൾ ഡ്രോ വിജയികളെ പ്രഖ്യാപ്പിച്ചു


മനാമ:

ലുലു ഹൈപ്പർ മാർക്കറ്റ് നടത്തി വരുന്ന ഷോപ്പ് ആന്റ് വിൻ പ്രൊമോഷന്റെ നാലാമത് റാഫിൾ നറുക്കെടുപ്പ് വിജയികളെ പ്രഖ്യാപ്പിച്ചു. ഹിദ്ദിലെ ലുലു ഹൈപ്പർമാർക്കറ്റിൽ വെച്ച് നടന്ന നറുക്കെടുപ്പിൽ 400 പേർക്ക് 25,000 ദിനാർ മൂല്യമുള്ള ലുലു ഷോപ്പിങ്ങ് ഗിഫ്റ്റ് വൗച്ചറുകളാണ് സമ്മാനങ്ങളായി നൽകിയത്. 150 പേർക്ക് നൂറ് ദിനാറിന്റെയും, 150 പേർക്ക് അന്പത് ദിനാറിന്റെയും, 100 പേർക്ക് 25 ദിനാറിന്റെയും ഷോപ്പിങ്ങ് കാർഡുകളാണ് നൽകുന്നത്.

ഇതടക്കം ഇതുവരെയായി 1600 വിജയികൾക്ക് ഒരു ലക്ഷം ദിനാറിന്റെ ലുലു ഗിഫ്റ്റ് കാർഡാണ് സമ്മാനമായി നൽകിയത്. ബഹ്റൈനിലെ ലുലു ഹൈപ്പർമാർക്കറ്റുകളിൽ നിന്ന് ഓരോ അഞ്ച് ദിനാറിന്റെ ഷോപ്പിങ്ങ് നടത്തുന്പോഴാണ് നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിന് അവസരം ലഭിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed