അനുസ്മരണ യോഗം സംഘടിപ്പിച്ചു
മനാമ:
അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനെസ്സ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി ബഹ്‌റൈൻ കേരളീയ സമാജം അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ സ്വാഗതം പറഞ്ഞു. അര നൂറ്റാണ്ടോള്ളം രാജ്യത്തെ നയിച്ച പ്രധാനമന്ത്രി വിദേശികളോട് കാണിച്ച സ്നേഹവായ്പ്പ് യോഗത്തിൽ പങ്കെടുത്തവർ അനുസ്മരിച്ചു.
യോഗത്തിൽ ബി കെ എസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, സോമൻ ബേബി, ഡോ. പി വി ചെറിയാൻ, എബ്രഹാം ജോൺ, ഫ്രാൻസിസ് കൈതാരത്, സുബൈർ കണ്ണൂർ തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. സമാജം വൈസ് പ്രസിഡണ്ട് ദേവദാസ് കുന്നത്ത് നന്ദി അറിയിച്ചു.

