ആൽബം സോങ്ങ് ശ്രദ്ധേയമാകുന്നു


മനാമ:

ബഹ്റൈനിലെ ഏഷ്യൻ സ്കൂൾ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയായ ആദിത് സുധീർ മേനോൻ പാടിയ കവർസോങ്ങ് അൽബം ശ്രദേയമാകുന്നു. “ഹസാരോൺ ഖ്വാഹിഷെയ്ൻ ഐസി”, “മായാ നദി” എന്നീ സിനിമകളിൽ നിന്നുളള  ഗാനങ്ങളാണ് ആൽബത്തിൽ പാടിയിരിക്കുന്നത്. സ്കൂൾ തലത്തിലും, വിവിധ സാംസ്ക്കാരിക സംഘടനകളൾ നടത്തിയ സംഗീത മത്സരങ്ങളിലും  പങ്കെടുത്ത് ആദിത് സുധീർ മേനോൻ നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്.

പ്രശസ്ത സംഗീത അദ്ധ്യാപകനായ പ്രജോദ് കൃഷ്ണയുടെ കീഴിൽ എട്ടാം വയസ്സ് മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കാൻ തുടങ്ങിയ ആദിത്ത് പിന്നീട് ശശി പുളിക്കശ്ശേരിയുടെ പക്കൽ നിന്നുമാണ് സംഗീതം അഭ്യസിച്ചത്. നിലവിൽ കലാശ്രീ കോട്ടയം വീരമണി കൃഷ്ണയ്യരുടെ മാർഗ്ഗനിർദ്ദേശങ്ങളനുസരിച്ച് കർണ്ണാടക സംഗീത പഠനം തുടരുകയാണ്. സ്റ്റീവ് അനിൽ മാത്യു ഓർക്കസ്ട്രേഷൻ നിർവഹിച്ച ഗാനം റെക്കോർഡ് ചെയ്തത് ജോസ് ഫ്രാൻസിസും, ഡി ഒ പി ചെയ്തത് ജോമോൻ കുരിശിങ്കിലുമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed