ബഹ്‌റൈൻ പ്രവാസിയുടെ മാതാവ് നാട്ടിൽ നിര്യാതയായി
മനാമ:
മൈത്രി സോഷ്യൽ അസ്സോസിയേഷൻ സെക്രട്ടറി അബ്ദുൾ ബാരിയുടെയും രക്ഷാധികാരികളിൽ ഒരാളായ അബ്ദുൾ വഹാബിന്‍റെയും മാതാവ് തൊടിയൂർ പൂത്തന്‍പുരയിൽ ജമീല ബീവി (73) നാട്ടിൽ മരണപ്പെട്ടു. മുസ്ലിം ലീഗ് േസ്റ്ററ്റ് കൗൺസിൽ മുൻ അംഗവും കരുനാഗപ്പള്ളി മുസ്ലീം ലീഗ് മണ്ഡലം മുൻ പ്രസിഡന്‍റ്മായിരുന്ന പരേതനായ ഷാഹുൽ ഹമീദ് ആണ് ഭര്‍ത്താവ്.
അബ്ദുള്‍ വാഹിദ്, സക്കീനത്ത്, അബ്ദുള്‍ ജലീല്‍, അബ്ദുള്‍ വഹാബ്, അബ്ദുൾ ബാരി, തസ്നി എന്നിവര്‍ മക്കളാണ്. പരേതയുടെ നിര്യാണത്തിൽ മൈത്രി സോഷ്യൽ അസ്സോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.

