ബഹ്റൈനില്‍ രോഗമുക്തി നേടിയവരുടെ എണ്ണം 76474 ആയി


 

മനാമ: ബഹ്റൈനില്‍ ഇന്നലെ 401 പേരില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതോടെ നിലവില്‍ രാജ്യത്ത് ആകെ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3189 ആയി. അതേസമയം ഇന്നലെ രോഗം ബാധിച്ച 331 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 76474 ആയി. 54 വയസുകാരനായ ഒരു സ്വദേശിയുടെ മരണമാണ് ഇന്നലെ രേഖപ്പെടുത്തിയത്. 29 പേരാണ് ഇപ്പോള്‍ ഗുരുതരവാസ്ഥയില്‍ കഴിയുന്നത്. ഇന്ന് രാവിലെ 11 മണി വരെയുള്ള വിവര പ്രകാരം മരണങ്ങള്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ല. നിലവില്‍ 312 പേരാണ് കോവിഡ് ബാധിച്ച് ബഹ്റൈനില്‍ മരണപ്പെട്ടത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed