ബഹ്റൈൻ പ്രവാസിക്ക് അംഗീകാരം
മനാമ: ഒഡീഷയിൽ നിന്നുള്ള ഏറ്റവും മികച്ച ഇരുപത് പ്രചോദനാത്മക വ്യക്തികളിൽ ഒരാളായി ബഹ്റൈൻ പ്രവാസിയും ദാദാഭായി ഗ്രൂപ്പ് ഓഫ് കന്പനിയുടെ സിഇഒയുമായ ഡോ. അരുൺ കുമാർ പ്രഹരാജിനെ തെരഞ്ഞെടുത്തു.
ഇന്റർവ്യൂ ടൈംസാണ് ഇദ്ദേഹത്തിന് ഈ ബഹുമതി നൽകി ആദരിച്ചത്. ഒഡീഷയിൽ നിന്നുള്ള രാഷ്ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖർ ഓൺലൈനായി
നടന്ന അവാർഡ് ദാനചടങ്ങിൽ പങ്കെടുത്തു.


