ബഹ്‌റൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഗാന്ധി ജയന്തി ദിനം ആഘോഷിച്ചു


മനാമ: ബഹ്‌റൈൻ മഹാത്മാ ഗാന്ധി കൾച്ചറൽ ഫോറം ഗാന്ധിജിയുടെ 151മത് ജന്മദിനം ആഘോക്ഷിച്ചു. ഓൺലൈനിലൂടെ നടന്ന പരിപാടിയിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. മാത്യു കുഴൽനാടൻ ഉദ്ഘാടനം ചെയ്‌തു. പി.ടി.തോമസ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധി എന്ത് ആശയം ആണോ മുന്നോട്ട് വെച്ചത് അതിന് നേർ എതിർദിശയിൽ ആണ്  ഇന്നത്തെ ഇന്ത്യ സഞ്ചരിക്കുന്നത് എന്ന് മാത്യു കുഴൽനാടൻ ഉദ്ഘാടന പ്രസംഗ ത്തിൽ അഭിപ്രായപ്പെട്ടു.  

ലോകത്തിൽ ഇന്നുവരെ ഉള്ള എല്ലാ ചോദ്യങ്ങളുടെയും ഉത്തരം മഹത്മാഗാന്ധി ആണെന്ന് എന്ന് മുഖ്യപ്രഭാഷണം നടത്തിയ പി.ടി.തോമസ് എം.എൽ.എ അഭിപ്രായപ്പെട്ടു.  ചടങ്ങിൽ ബഹ്റൈൻ കേരളീയ സമാജം പ്രസിഡണ്ട് പി.വി.രാധകൃഷ്ണപിള്ള, ഇന്ത്യൻ ക്ലബ് പ്രസിഡണ്ട്  സ്റ്റാലിൻ ഐ.സി.ആർ.എഫ് ചെയർമാൻ അരുൾദാസ് തോമസ്,  ജെയിംസ് കൂടൽ, മുഹമ്മദ് മൻസൂർ, ഫ്രാൻസിസ് കൈതാരത്, ബഷീർ അന്പലായി, കെ.സി.വിശ്വപ്രസാദ്‌ എന്നിവർ ആശംസ പ്രസംഗം നടത്തി.

കുമാരി ആവണി സജിത്തിന്റെ ഈശ്വര പ്രാർത്ഥനയോടെ തുടങ്ങിയ പരിപാടിയിൽ മാസ്റ്റർ എബിൻ ബാബു ദേശഭക്തി ഗാനം ആലപിച്ചു. ആധുനിക കാലഘട്ടത്തിൽ ഗാന്ധിസത്തി ന്റെ പ്രസക്തി എന്ന വിഷയത്തെ അധികരിച്ചു നടന്ന ചർച്ചയിൽ മഹാത്മാഗാന്ധി കൾച്ചറൽ ഫോറം പ്രസിഡണ്ട് അഡ്വ. പോൾ സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി വിനോദ് ഡാനി യൽ,മുൻ പ്രസിഡണ്ട്  ബാബു കുഞ്ഞുരാമൻ, ജോയിന്റ് സെക്രട്ടറി തോമസ് ഫിലിപ് എന്നിവർ പങ്കെടുത്തു. രവി മാരാത് മോഡറേറ്ററും,  എബി തോമസ് നന്ദിയും രേഖപ്പെടുത്തി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed