ബഹ്റൈനിലെ ആലപ്പുഴ പ്രവാസി അസോസിയേഷന്റെ വെബ്സൈറ്റ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു

മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.apabahrain.in ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2ന് പ്രവർത്തനം ആരംഭിച്ചു. വെബ്സൈറ്റിന്റെ പ്രകാശനകർമ്മം, അസോസിയേഷൻ പ്രസിഡണ്ട്് ബംഗ്ലാവിൽ ഷെരീഫ് നിർവഹിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സലൂബ് കെ.
ആലിശ്ശേരി, എക്സിക്യൂട്ടീവ് അംഗങ്ങളായ ഹാരിസ് വണ്ടാനം, അനിൽ കായംകുളം എന്നിവരും, വീഡിയോ കോൺഫെറൻസ് വഴി
വൈസ് പ്രസിഡണ്ട് സജി കലവൂർ, സെക്രട്ടറിമാരായ അനീഷ് മാളികമുക്ക്, ശ്രീജിത്ത് ആലപ്പുഴ തുടങ്ങിയവരും പങ്കെടുത്തു.
കൊറോണാ കാലത്ത് സംഘടന നടത്തിയ നിരവധിയായ നല്ല പ്രവർത്തനങ്ങളും, ചരിത്രവും, സംഘടനയുടെ ലക്ഷ്യങ്ങളും, സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ഓൺലൈനായി സംഘടനയിലേക്ക് അംഗത്വമെടുക്കാനുമുള്ള സംവിധാനവും വെബ്സൈറ്റിൽ ഒരുക്കിയിട്ടുണ്ട്.