ജില്ലാകപ്പ് വിജയികൾക്ക് മലപ്പുറം ഡിസ്ട്രിക്ട് ഫോറം സ്വീകരണം നൽകി
പ്രദീപ് പുറവങ്കര / മനാമ
ബഹ്‌റൈനിൽ നടന്ന ജില്ലാകപ്പ് ഫുട്ബോൾ മത്സരത്തിൽ വിജയികളായ ടീമിന് മലപ്പുറം ഡിസ്ട്രിക്ട് ഫോറം (എംഡിഎഫ്) ഊഷ്മളമായ സ്വീകരണം നൽകി ആദരിച്ചു. വിജയകിരീടം ചൂടിയ ടീമിനെ അനുമോദിക്കാനും പ്രോത്സാഹിപ്പിക്കാനുമായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
സ്വീകരണച്ചടങ്ങിന് എംഡിഎഫ് ഭാരവാഹികളായ രക്ഷാധികാരി ബഷീർ അമ്പലായി, ഷമീർ പൊട്ടച്ചോല, റംഷാദ്, ഫസലുൽ ഹക്ക്, മൻഷിർ കൊണ്ടോട്ടി, കാസിം പാടത്തക്കായിൽ, മുഹമ്മദലി എൻ.കെ., സക്കരിയ പൊന്നാനി, അഷ്റഫ് കുന്നത്ത് പറമ്പിൽ, റസാക്ക് പൊന്നാനി, റഹ്മത്തലി, അൻവർ നിലമ്പൂർ, സുബിൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി.
കായിക രംഗത്ത് മികച്ച നേട്ടം കൈവരിച്ച ടീമിനെ ചടങ്ങിൽ പങ്കെടുത്തവർ അഭിനന്ദിച്ചു.
sdasd
