ഹാർട്ട് ബഹ്‌റൈൻ കൂട്ടായ്മ കേരളപ്പിറവിയും ശിശുദിനവും ആഘോഷിച്ചു


പ്രദീപ് പുറവങ്കര / മനാമ

ബഹ്‌റൈനിലെ സാമൂഹിക കൂട്ടായ്മയായ 'ഹാർട്ട് ബഹ്‌റൈൻ' സംഘടിപ്പിച്ച 'കേരളീയം 2025' എന്ന പരിപാടി ശ്രദ്ധേയമായി. ആൻഡലൂസ് ഗാർഡനിൽ നടന്ന ആഘോഷത്തിൽ ഹരീഷ് പഞ്ചമി മുഖ്യാതിഥിയായി പങ്കെടുത്തു. വനിതാ വിഭാഗത്തിന്റെ നേതൃത്വത്തിൽ രുചികരമായ പ്രഭാതഭക്ഷണവും വിതരണം ചെയ്തു.

article-image

കേരളത്തിലെ പതിനാല് ജില്ലകളെ പ്രതിനിധീകരിച്ച് ഓരോ ഗ്രൂപ്പുകൾ വന്ന് തങ്ങളുടെ ജില്ലകളെ പരിചയപ്പെടുത്തി സംസാരിച്ചത് വേറിട്ട അനുഭവമായി മാറി. ഇതോടൊപ്പം കേരളത്തിന്റെ സംസ്കാരവും പൈതൃകവും ഉൾക്കൊള്ളുന്ന ഒരു ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു. ഡിസംബർ 12-ന് ഹാർട്ട് ഫെസ്റ്റ് എന്ന പരിപാടി നടക്കുമെന്ന് സംഘാടകർ വാർത്തകുറിപ്പിലൂടെ അറിയിച്ചു.

You might also like

  • Straight Forward

Most Viewed