കെഎംസിസി ബഹ്റൈൻ സംസ്ഥാന വനിത വിങ്ങിന് സ്വീകരണം നൽകി


പ്രദീപ് പുറവങ്കര / മനാമ

പുതുതായി നിലവിൽ വന്ന കെഎംസിസി ബഹ്റൈൻ സംസ്ഥാന വനിത വിങ്ങിന് കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ല കമ്മറ്റി സ്വീകരണം നൽകി.ജില്ല ആക്ടിംഗ് പ്രസിഡണ്ട് നൗഫൽ പടിഞ്ഞാറങ്ങാടിയുടെ അധ്യക്ഷതയിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്റൈൻ വൈ പ്രസിഡണ്ട് റഫീഖ് തോട്ടക്കര, കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ല മുൻ പ്രസിഡണ്ട് ഷറഫുദ്ദീൻ മാരായമംഗലം വനിത വിങ് സംസ്ഥാന പ്രസിഡണ്ട് മാഹിറ നൗഷാദ് എന്നിവർ സംസാരിച്ചു. വനിത വിങ്ങിന് ജില്ല കെഎംസിസി ഭാരവാഹികൾ ചേർന്ന് മൊമെൻ്റോ നൽകി.

അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം, അനസ് നാട്ടുകൽ, മുഹമ്മദ് ഫൈസൽ,അൻസാർ ചങ്ങലീരി,കബീർ നെയ്യൂർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ആക്ടിംഗ് സെക്രട്ടറി അബ്ദുൽ കരീം പെരിങ്ങോട്ട് കുറിശ്ശി സ്വാഗതവും ആഷിഖ് പത്തിൽ നന്ദിയും പറഞ്ഞു.

article-image

zczcz

You might also like

  • Lulu Exchange
  • Straight Forward

Most Viewed