രക്തദാന ക്യാന്പ് സംഘടിപ്പിച്ചു

മനാമ: ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർഈ വർഷത്തെ ആറാമത്തെ ബ്ലഡ് ഡൊണേഷൻ ക്യാന്പ് ഓൾ കേരള ഡ്രൈവേഴ്സ് ഫ്രീക്കേഴ്സുമായി സഹകരിച്ചു കിങ്ങ് ഹമദ് ഹോസ്പിറ്റലിൽ വെച്ചു നടത്തി. ക്യാന്പിൽ അറുപതോളം പേർ രക്തം ദാനം ചെയ്തു. ബി. ഡി.കെ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ട് ഗംഗൻ തൃക്കരിപ്പൂർ ട്രെഷറർ ഫിലിപ്പ് വർഗീസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സാബു അഗസ്റ്റിൻ, രേഷ്മ ഗിരീഷ്, അസീസ് പള്ളം, എ.കെ.ഡി.എഫ് പ്രവർത്തകരായ സിറാജ്ജുദ്ധീൻ, മുഹമ്മദ്, വിനോദ് എന്നിവർ ക്യാന്പിന് നേതൃത്വം നൽകി.