ബഹ്‌റൈനിൽ ചിത്രീകരിച്ച കരോൾ ഗാനം ജനശ്രദ്ധ ആകർഷിക്കുന്നു: 'സ്വർഗീയ നാഥൻ ഭൂജാതനായി' പുറത്തിറങ്ങി


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈൻ പശ്ചാത്തലമാക്കി ചിത്രീകരിച്ച ഒകരോൾ ഗാനം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിക്കുന്നു. ബഹ്‌റൈനിലെ ആരോഗ്യ, സാമൂഹിക രംഗങ്ങളിൽ സജീവമായ പത്തനംതിട്ട സ്വദേശി ബോബി പുളിമൂട്ടിലാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത്.

ക്രിസ്മസ് രാവിനെ വരവേൽക്കാൻ തയ്യാറാക്കിയ "സ്വർഗീയ നാഥൻ ഭൂജാതനായി.. സ്വർഗം തുറന്ന് ഭൂജാതനായി.." എന്ന് തുടങ്ങുന്ന ഈ കരോൾ ഗാനം അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലായ 'arike-achayansworld' വഴിയാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഗാനം ആലപിച്ചിരിക്കുന്നത് ഉഷാന്ത് പ്രശാന്ത്, മുഹമ്മദ് മുസ്തഫ, ശരത് മോഹൻ, ബോബി പുളിമൂട്ടിൽ, എബ്രഹാം കുരുവിള, ജോബിൻ ജോർജ് എന്നിവർ ചേർന്നാണ്. ബിനു വർഗീസ്, സോണി എബ്രഹാം, ലിജോ ബാബു, ബിജോ തോമസ്, ലിജിൻ സജീവൻ എന്നിവരാണ് കോറസ് ആലപിച്ചിരിക്കുന്നത്.

ഗാനത്തിന്റെ ഓർക്കസ്ട്രേഷൻ കൈകാര്യം ചെയ്തത് റിജു പോളാണ്. ഡ്രീം ഡിജിറ്റൽ സ്റ്റുഡിയോയിലാണ് റെക്കോർഡിങ് പൂർത്തിയാക്കിയത്. സിബി എബ്രഹാം, ഷിജു കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് ഗാനത്തിന്റെ ക്യാമറയും എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നത്.

article-image

ോേ്േ്

You might also like

  • Straight Forward

Most Viewed