രാ­ഷ്ട്രപി­താ­വിന് ആദരവു­മാ­യി­ ഇന്ത്യൻ‍ സ്കൂൾ സാ­മൂ­ഹ്യ ശാ­സ്ത്ര ദി­നം ആഘോ­ഷി­ച്ചു­


മനാമ: രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിക്ക്  ആദരവുമായി ഇന്ത്യൻ സ്കൂളിൽ‍  സാമൂഹികശാസ്ത്ര ദിനം ആഘോഷിച്ചു.  സി.ബി.എസ്.ഇ ശുപാർശ ചെയ്ത ഗാന്ധി അനുസ്മരണ   പ്രവർത്തനങ്ങളുടെ പര്യവസാനമായിട്ടായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്്‍.  കോവിഡ് 19 സാഹചര്യം കണക്കിലെടുത്ത്  നാലാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾ അവരുടെ വീടുകളിൽ നിന്നാണ്  അനുസ്മരണ പരിപാടികൾ ഓൺലൈനിലൂടെ‍‍ അവതരിപ്പിച്ചത്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച്  പോസ്റ്റർ നിർമ്മാണം, ഗാന്ധിയൻ ചിന്തകളുടെ പ്രസക്തിയെക്കുറിച്ചുള്ള ഉപന്യാസ രചന തുടങ്ങിയവയും  നടന്നു.   പ്രസംഗങ്ങൾ, കവിതകൾ, ദേശസ്നേഹ ഗാനങ്ങൾ, പവർപോയിന്റ് അവതരണങ്ങൾ എന്നിവയാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. സോഷ്യൽ സയൻസ് അദ്ധ്യാപകരുടെ മാർഗ്ഗനിർദ്ദേശത്തിലാണ് വിദ്യാർത്ഥികൾ മുഴുവൻ പരിപാടികളും നടത്തിയത്.

ഗാന്ധിജി ഉയർ‍ത്തിപ്പിടിച്ച മൂല്യങ്ങളായ സത്യം, അഹിംസ, സ്നേഹം എന്നിവ  സമൂഹത്തിൽ ഐക്യവും തുല്യതയും കൊണ്ടുവന്നു. ലോകക്ഷേമത്തിന് വഴിയൊരുക്കുമെന്ന് ഇന്ത്യൻ‍ സ്കൂൾ  ചെയർമാൻ പ്രിൻസ് എസ്. നടരാജൻ  തന്റെ സന്ദേശത്തിൽ പറഞ്ഞു.  സത്യത്തിന്റെയും അഹിംസയുടെയും തത്വങ്ങൾക്ക് അനുസൃതമായി വ്യക്തികളെയും സമൂഹത്തെയും ഒരേസമയം പരിവർത്തനം ചെയ്യുകയായിരുന്നു ഗാന്ധിയൻ തത്ത്വചിന്തയുടെ ലക്ഷ്യമെന്നു  ഇന്ത്യൻ‍ സ്കൂൾ സെക്രട്ടറി സജിആന്റണി പറഞ്ഞു. ജീവിത കേന്ദ്രീകൃതവും ശിശു കേന്ദ്രീകൃതവുമായ വിദ്യാഭ്യാസത്തിൽ മഹാത്മാ ഗാന്ധി  വിശ്വസിച്ചിരുന്നതായി ഇന്ത്യൻ‍  സ്കൂൾ‍ പ്രിൻസിപ്പൽ വി. ആർ പളനിസ്വമി  പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ അനിവാര്യ ലക്ഷ്യങ്ങളിലൊന്ന് ധാർമ്മികവികസനം അല്ലെങ്കിൽ സ്വഭാവവികസനമാണെന്നും മഹാത്മാ ഗാന്ധി വിശ്വസിച്ചതായി  ഇന്ത്യൻ‍  സ്കൂൾറിഫ കാന്പസ് പ്രിൻസിപ്പൽ പമേല സേവ്യർ പറഞ്ഞു. 

പ്രധാന അദ്ധ്യാപകരായ ജോസ് തോമസും (IX-X) പാർവതി ദേവദാസും (VI-VIII)  ഗാന്ധി ജയന്തി ദിനം   സത്യം, അഹിംസ, ഐക്യം, ധാർമ്മികത, ലാളിത്യം എന്നിവയുടെ മൂല്യങ്ങൾ എല്ലാവർക്കുമായി പുനർനിർമിക്കാനുള്ള ഒരു അവസരമാണെന്നുള്ള  സന്ദേശങ്ങൾ നൽകി.

You might also like

  • Straight Forward

Most Viewed